തൊടുപുഴ: ഒന്നരലിറ്റർ ചാരായവുമായി മദ്ധ്യവയസ്കൻ എക്സൈസ് പിടിയിൽ. കരിമണ്ണൂർ കൊട്ടാരത്തിൽ ജിമ്മിയാണ് (49)​ പിടിയിലായത്. ആലക്കോട് കച്ചിറപ്പാറ ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ആഫീസർ മൻസൂർ ജയരാജ്, സിവിൽ എക്‌സൈസ് ആഫീസർമാരായ അരുൺ, ഖാലിദ്, അനുരാജ്, കുര്യൻ, പ്രിയ എന്നിവർ പങ്കെടുത്തു.