തൊടുപുഴ: ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപികരണത്തിന് നൂറ് വർഷം തികയുമ്പോൾ ഇക്കാലമത്രയും ചെങ്കൊടിത്തണലിൽ നടത്തിയ പോരാട്ടങ്ങളുടെ വിപ്ളവ ആവേശങ്ങൾ അണയാതെ കാത്തുസൂക്ഷിക്കുകയാണ് സി. പി. എം. നൂറ് വർഷത്തെ ചരിത്രം എന്നത് രണഭൂമിയിലൂടെ പാർട്ടിക്കായി ധീരരക്തസാക്ഷിത്വംവഹിച്ചവരുടെയും ചൂഷണങ്ങൾക്കെതിരെ പോരാടിയ തൊഴിലാളി വർഗ സമരങ്ങളുടെ ചരിത്രമാണ്.

1920ൽ മോസ് കോയിലെ തസ്ക്കന്റ് സർവ്വ കലാശാലയിലെ ഇൻഡ്യൻ വിദ്യാർത്ഥികളാണ് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന് രൂപം നൽകിയത്.1925ൽ കാൺപൂരിൽ പാർട്ടി ഘടകം രൂപികരിച്ചു. പ്രവർത്തകരെ കാൺപൂർ, മീററ്റ് ഗുഡലോചനയിൽ ജയിലിൽ അടച്ചു. പുന്നപ്ര വയലാർ ,തെലുങ്കന, ത്രിപുരയിലെ കൃഷിക്കാരുടെ സമരം അടക്കം എണ്ണ മറ്റ പോരാട്ടത്തിലുടെയാണ് പാർട്ടി വളർന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. ഒട്ടേറെ പേരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ സി.പി.എം.ശക്തമായ രാഷ് ട്രീയ മുന്നേറ്റത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

1964 ൽ പാർട്ടി ഭിന്നിച്ച് സി.പി.എം ഉം സി.പി.ഐ യുമായി മാറി. സി.പി.എം തൊഴിലാളികളെ സംഘടിപ്പിച്ച് ബഹുജന അടിത്തറ ശക്തിപ്പെടുത്തി. ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് നിരവധി പ്രക്ഷോഭങ്ങൾ നടത്തി. മൂന്നാർ, പീരുമേട് മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികൾക്കിടയിൽ യൂണിനുകൾ രൂപികരിച്ചു. 1952ൽ ചെമ്മണ്ണാറിലെ സമരത്തിന് നേരെ വെടി വെയ്പ്പുണ്ടായി. 1970ൽ ഏലതൊട്ടങ്ങളിലും യൂണിനുകൾ രൂപികരിച്ചു. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വണ്ടൻമേട് ഏലത്തെട്ടത്തിലും സമരം നടന്നു. തൊഴിൽ സമരങ്ങൾ ക്കെതിരെ പൊലിസ് അതിക്രമങ്ങൾ ഉണ്ടായി. ജില്ലയുടെ പലയിടങ്ങളിലും നടന്ന പോരാട്ടങ്ങളിൽ കൊടിയ മർദ്ദനമാണ് ഭരണകൂടം അഴിച്ച് വിട്ടത്. പലയിടങ്ങളിലും വെടിവെയ്പ്പും കൊലപാതങ്ങളും നടന്നു. ഇതുകൊണ്ടോന്നും തൊഴിലാളികളുടെ സമരാവേശത്തെ തളർത്താനായില്ല. കെ.എസ്.കൃഷണപിള്ള അടക്കം നിരവധി പേർ പൊലിസ് അതിക്രമങ്ങളിലും മറ്റും കൊല്ലപ്പെട്ടു. അയ്യപ്പൻ കോവിലിൽ കുടിയിറക്കിനെതിരെ എ.കെ.ജി യുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ചുരളി, കീരിത്തോട് എന്നി വിടങ്ങളിലെ സമര കേന്ദ്രങ്ങളിൽ എ.കെ.ജി, ഇ.എം.എസ്,ഗൗരി അമ്മ എന്നിവർ സന്ദർശിച്ചു. അന്ന് 4000 കൃഷിക്കാർക്ക് പട്ടയം ലഭിച്ചു. ചെങ്കുളം ,ആനച്ചാൽ കുടിയിറക്കിനെതിരെയും കൃഷിക്കാരെ അണി നിരത്തി. അങ്ങനെ ഒട്ടേറെ സമരങ്ങളിലൂടെ കർഷകർ,തൊളിലാളികൾ എന്നിവർക്കിടയിൽ പാർട്ടി സ്വാധിന ശക്തിയായി വളർന്നു. 1972 ൽ ഇടുക്കി ജില്ല രൂപികരിച്ചതോടെ സി. പി. എം ജില്ലാ കമ്മിറ്റി നിലവിൽവന്നു. കെ.കെ.ചെല്ലപ്പനായിരുന്ന പ്രഥമ ജില്ലാ സെക്രട്ടറി.തുടർന്ന് എം.ജിനദേവൻ, പി.എം.മാനുവൽ, 28 വർഷത്തോളം എം.എം. മണിയും നിലവിൽ കെ.കെ. ജയചന്ദ്രനുമാണ് സെക്രട്ടറി. കോൺഗ്രസിനും യു.ഡി.എഫിനും മേൽകൈ ഉണ്ടായിരുന്ന ജില്ലയിൽ പാർട്ടിയും എൽ.ഡി.എഫും വലിയ സ്വാധീന ശക്തിയായി മാറിയെന്ന് കെ. കെ. ജയചന്ദ്രൻ പറഞ്ഞു.

ബഹുജന സ്വാധീനത്തിൽ ഒന്നാം സ്ഥാനത്ത്

സംഘടന സംവിധാനത്തിലും ബഹുജന സ്വാധീനത്തിലും ജില്ലയിൽ പാർട്ടി ഒന്നാം സ്ഥാനത്താണെന്ന് ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലാ കമ്മിറ്റിക്ക് കീഴിൽ തൊടുപുഴ, അടിമാലി, മൂന്നാർ, മൂലമറ്റം, കരിമണ്ണൂർ, കട്ടപ്പന, ഇടുക്കി, മറയൂർ, ശാന്തൻപാറ,രാജാക്കാട്, നെടുംകണ്ടം, വണ്ടൻമേട്, പിരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ ഏരിയാകമ്മിറ്റികൾ, 156 ലോക്കൽ കമ്മിറ്റികൾ , രണ്ടായിരത്തോളം ബ്രാഞ്ച് കമ്മിറ്റികളുമുണ്ട്. 28000 പാർട്ടി അംഗങ്ങളും ലക്ഷക്കണക്കിന് അംഗങ്ങളുമുള്ള വർഗ്ഗ ബഹുജന സംഘടനകളുമായി മുന്നേറ്റം തുടരുന്നു.

തുടക്കം വിദ്യാർത്ഥികളിലൂടെ

1920ൽ മോസ്കോയിലെ തസ് ക്കന്റ് സർവ്വകലാശാലയിലെ ഇൻഡ്യൻ വിദ്യാർത്ഥികളാണ് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന് രൂപം നൽകിയത്. പിന്നീട് ഇവർ ഇൻഡ്യയിലേക്ക് വരുന്നവഴി അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് കാൺപൂരിൽ പാർട്ടി ഘടകം രൂപികരിച്ച് പ്രവർത്തനം സജീവമാക്കുകയായിരുന്നു.