usman
ഗാന്ധി ദർശൻ വേദിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം എ പി ഉസ്മാൻ നാരങ്ങാവെള്ളം നൽകി അവസാനിപ്പിക്കുന്നു.

ചെറുതോണി:ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടന്നു. ദളിത് പെൺകുട്ടികൾക്കെതിരെ ഉത്തർപ്രദേശിൽ നടക്കുന്ന കൊലപാതകത്തിനെതിരെ സംസ്ഥാന വ്യാപകമായ് നടക്കുന്ന ഉപവാസ സമരത്തിന്റെ ഭാഗമായാണ് ചെറുതോണിയിൽ സമരം നടന്നത്.സമരത്തിന് ജില്ലാ പ്രസിഡന്റ് പി.ഡി ജോസഫ് നേതൃത്വം നൽകി. കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എംഡി അർജുനൻ, വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആൻസി തോമസ്, അഡ്വ. സോജൻ തൊടുകയിൽ, സെക്രട്ടറി ശ്രീനിവാസൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം കെപിസിസി നിർവാഹകസമിതി അംഗം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഡീൻകുര്യാക്കോസ് എം. പി , പി ടി തോമസ് എം. എൽ. എ , വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് റോയി ജോസഫ് , എൻ ജെ ജോസ് , ടിന്റു സുഭാഷ്, പി ടി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.