തൊടുപുഴ: പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ നാഷണൽ ജനതാദൾ വാളയാറിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടക്കുന്ന ലോംഗ് മാർച്ചിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഐക്യജനാധിപത്യമുന്നണിയെ വഞ്ചിച്ചുകൊണ്ട് ഇടതുമുന്നണിയിലക്കു ചേക്കേറിയ ജോസ് കെ. മാണിയുടെ നടപടി യോഗം അപലപിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ മുഖ്യപ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജോസ് ചുവപ്പുങ്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് വിൻസന്റ് കട്ടിമറ്റം, എബ്രാഹം കുരിശുംമൂട്ടിൽ, ബേബി സാമുവൽ, ഷിജി വണ്ടനാക്കര തുടങ്ങിയവർ പ്രസംഗിച്ചു.