തൊടുപുഴ : ഇടവെട്ടി പഞ്ചായത്തിന് കീഴിൽ പി.എച്ച്.സിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലാബിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ ജോലി ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇടവെട്ടി പഞ്ചായത്തിലെ സ്ഥിര താമസക്കാർക്കും സമാന തസ്തികയിൽ ജോലി പരിചയം ഉള്ളവർക്കും മുൻഗണന. സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 23 നകം പഞ്ചായത്ത് കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം.