തൊടുപുഴ : മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ,​ സെക്രട്ടറി പി.കെ സുകുമാരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. ജ്ഞാനപീഡവും പത്മശ്രീയും കരസ്ഥമാക്കിയ അക്കിത്തത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് അവർ അഭിപ്രായപ്പെട്ടു.