ആലക്കോട് : ആലക്കോട് പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പാലപ്പിള്ളി- പാറത്തോട്- അഞ്ചിരി റോഡ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അഞ്ചിരി തോടിന് കുറുകെ പാലം നിർമ്മിക്കുന്നതിനായി പി.ജെ ജോസഫ് എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപാ അനുവദിച്ചു. ഇതിന്റെ പണികൾ ഡിസംബറിൽ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു.