തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി റിസർവേഷനും റൊട്ടേഷൻ ചാർജ്ജും എന്ന വിഷയത്തിൽ വെബിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. അൽ- അസ്ഹർ പോളിടെക്നിക് കോളേജ് ലക്ചറർ ഇ.ആർ.ശാരി വിഷയാവതരണം നടത്തി.