തൊടുപുഴ : പി.ജെ ജോസഫ് കേരളാ കോൺഗ്രസിനെ വഞ്ചിച്ചുവെന്ന് കേരളാ കോൺഗ്രസ് ജോസ് .കെ.മാണി വിഭാഗം നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ,​ പ്രൊഫ. കെ.ഐ ആന്റണി,​ റെജി കുന്നംകോട്ട്,​ ജിമ്മി മറ്റത്തിപ്പാറ എന്നിവർ പറഞ്ഞു. 1970 ൽ കേരളാ കോൺഗ്രസിലേക്ക് കൈപിടിച്ച് കയറ്റിയ പി.ജെ ജോസഫ്,​ കെ.എം ജോർജ്ജ്,​ ആർ. ബാലകൃഷ്ണപിള്ള മാത്തച്ചൻ കുരുവിനാക്കുന്നേൽ തുടങ്ങിയ സ്ഥാപക നേതാക്കളും ടി.എസ് ജോൺ,​ ഈപ്പൻ വർഗീസ് ,​ ഡോ. കെ.സി ജോസഫ്,​ ടി..എം ജേക്കബ്,​ റ്റി.വി എബ്രഹാം,​ പി.സി ജോസഫ് തുടങ്ങിയവർക്ക് എതിരായി നിരവധി കലഹങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പി.ജെ ജോസഫും രമേശ് ചെന്നിത്തലയും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് യു.ഡി.എഫിൽ നിന്നും പുറത്താക്കിയതെന്ന് നേതാക്കൾ പറഞ്ഞു.