een

തൊടുപുഴ :തനിമ അഗ്രോ ഡെവലപ്പ്‌മെന്റ് സൊസൈറ്റി തൊടുപുഴയിൽ തുടക്കം കുറിച്ചു. തനിമസോഷ്യൽ വെൽഫയർ ഫൌണ്ടേഷന്റെനേതൃത്വത്തിൽ സാധാരണക്കാരുടെ ജീവിത സമൃദ്ധി ലക്ഷ്യമാക്കിയും കർഷകർക്കും ഷീരകർഷകർക്കും അവരുടെ ഉത്പന്നങ്ങൾക്ക് ഇടനിലക്കാരില്ലാതെ വിപണന സൗകര്യം ഉണ്ടാക്കിയെടുക്കുന്നതിനുംവേണ്ടി ആരംഭിച്ച തനിമ അഗ്രോ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സിസിലിജോസ് അദ്ധ്യക്ഷത അഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, വാർഡ് കൗൺസിലർമാരായ അഡ്വ. സി.കെ ജാഫർ, രാജീവ് പുഷ്പാംഗതൻ , സണ്ണി തെക്കേക്കര, ടി. എസ് .രാജൻ,സൊസൈറ്റി പ്രസിഡന്റ് ജയൻ പ്രഭാകർ,സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.