തൊടുപുഴ: യുവജനതാദൾ (സെക്കുലർ) ജില്ലാ പ്രസിഡന്റ് കെ.വി. പ്രശാന്തും സഹപ്രവർത്തകരും കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി നൂറിൽപ്പരം ആളുകളാണ് പ്രശാന്തിനൊപ്പം കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആസ്ഥാനമായ രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് പ്രശാന്തിനും ഭാര്യ ഗീതുവിനും മെമ്പർഷിപ് നൽകി കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, കോൺഗ്രസ് കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു, കെ.ജി. സിന്ധുകുമാർ, ജോയ് വാത്യാപ്പിള്ളിൽ, സജി മുളക്കൽ എന്നിവർ പ്രസംഗിച്ചു.