തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സക്ന്ദ ഷഷ്ഠി വ്രതാനുഷ്ടാനം 21ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. മുൻവർഷങ്ങളിലുണ്ടായിരുന്ന ഷഢാഭിഷേകവും ഇത്തവണ ചടങ്ങായി നടക്കും. കർശന നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ ആറ് മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.