മാങ്കുളം: പഞ്ചായത്തിൽ ജനകീയ ഹോട്ടൽ തുറന്നു. സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ജനകീയ ഹോട്ടൽ തുറന്നത്. പഞ്ചായത്ത് ഓഫീസ് പരിസരത്താണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു നിർവഹിച്ചു. ഊണിന് 20 രൂപയാണ് ജനകീയ ഹോട്ടലിലെ വില. ഊണ് പാഴ്സലായി ലഭിക്കുന്നതിന് 25 രൂപയും നൽകണം.
ബഡ്സ് സ്‌കൂളിന്റെ നിർമാണോദ്ഘാടനം
ഉടുമ്പന്നൂർ: പഞ്ചായത്തിൽ നിർമിക്കുന്ന ബഡ്സ് സ്‌കൂളിന്റെ നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, വൈസ് പ്രസിഡന്റ് സോമി സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ.സീതി, ബ്ലോക്ക് മെബർ ജിജി സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺസൺ കുര്യൻ, ഷീല സുരേന്ദ്രൻ, അജിമോൾ ശ്രീധരൻ, മെംബർ ഷാനിത അലിയാർ, സെക്രട്ടറി ബി.കനകമണി, വി.കെ.ബിജു എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കാരും ബുദ്ധിമാന്ദ്യം സംഭവിച്ചതുമായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 45 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 25 ലക്ഷവും ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകൾ 10 ലക്ഷം വീതവുമാണ് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് നിർമിക്കുന്ന സ്‌കൂൾ ഈ വർഷം തന്നെ പൂർത്തിയാക്കും