പീരുമേട്: ക്ഷേത്ര ഓഫീസ് കുത്തിതുറന്ന് അമ്പതിനായിരം രൂപ കവർന്നു. ഉളുപ്പൂണി ശ്രീ അർദ്ധനാരീശ്വര ക്ഷേതത്തിന്റെ ആഫീസ് കുത്തിത്തുറന്നാണ് കവർച്ച നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ആഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപ മോഷണം പോയതായി ക്ഷേത്രം അധികൃതർ പൊലീസിൽ പരാതി നൽകി. ആഫീസ് മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. വാഗമൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.