നെടുങ്കണ്ടം: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തന മികവിന് നെടുങ്കണ്ടത്തെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ആരോഗ്യ മേഖലയിൽ പട്ടംകോളനി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത്, വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ പി. അജിത്കുമാർ, ജിജി ജോർജ് എന്നിവർക്കാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. നെടുങ്കണ്ടം മീഡിയ ഹാളിൽ നടന്ന ചടങ്ങിൽ ടി.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാക്കൾ തങ്ങളുടെ പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ജോബിൻ തോമസ്, എം.എ. സിറാജുദീൻ, എ.എം. ടോമി, ബെന്നി മുക്കുങ്കൽ, ജി.കെ. രാജശേഖരൻ, ജോമോൻ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.