തൊടുപുഴ : കാർഷിക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി കർഷകർ നടത്തിവരുന്ന പ്രക്ഷോഭ സമരങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ജനതാദൾ സെക്യുലർ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
നിയോജക മണ്ഡലം സെക്രട്ടറി ജോൺസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് പി.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ജില്ലാ സെക്രട്ടറി ജയൻ പ്രഭാകർ, വൈസ് പ്രസിഡന്റെ് എം.പി.ഷംസുദ്ദീൻ, ജില്ലാ കമ്മറ്റി അംഗം വി.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.മുൻസിപ്പൽ പ്രസിഡന്റെ് കെ.ആർ.അലി സ്വാഗതവും ജേക്കബ് ഫ്രാൻസീസ് നന്ദിയും പറഞ്ഞു.