തൊടുപുഴ: ഹെൽത്ത് ഇൻസ്‌പെക്ടർ പബ്ലിക് ഹെൽത്ത് നഴ്‌സ് വിഭാഗം ജീവനക്കാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഇന്നും നാളെയും കരിദിനമാചരിക്കാൻ പബ്ലിക് ഹെൽത്ത് ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.കൊവിഡ് പ്രതിരോധമടക്കമുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി റിപ്പോർട്ടുകൾ മേലധികാരികൾക്ക് സമർപ്പിക്കാതെയാണ് പ്രതിഷേധം
സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി അവിടെ
ബി. എസ്സി നഴ്‌സുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തദ്ദേശ സ്വയം ഭരണ ഏകോപനത്തിൽ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ തദ്ദേശഭരണ പൊതുജനാരോഗ്യ വിഭാഗത്തിലേക്ക് പുനർവിന്യസിക്കുക, ജനസംഖ്യാനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക, എപ്പിഡെമിക് ഡിസീസ് ഓർഡിനൻസിൽ നിന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വിഭാഗത്തെ ഒഴിവാക്കിയത് പുന:പരിശോധിക്കുക, സമ്പ് സെന്ററുകളിലെ ഓൺലൈൻ ജോലികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ 10 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനാചരണം
ജില്ലാ കമ്മറ്റി ഓൺലൈൻ യോഗത്തിൽ ചെയർമാൻ ജയ്‌സൺ സി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അനൂജ രഘുനാഥ്.അനീഷ് ജോസഫ്, ആർ.അരുൺകുമാർ, എസ്.സിന്ധു, പി.ആർ ശുഭ ജോയി.എം.പി. സജ്ഞയ് കബീർ.പീറ്റർ കെ.അബ്രാഹം എന്നിവർ പ്രസംഗിച്ചു .