ഇടുക്കി : ജില്ലയിൽ പട്ടയ നടപടികളുമായി ബന്ധപ്പെട്ട് ചില വില്ലേജുകളുടെ പരിധിയിൽ ഇപ്പോൾ നടത്തുന്ന ഭൂ സർവ്വേയുടെ പേരിൽ വ്യക്തികളോ ജനകീയ സമിതികളോ പണപ്പിരിവ് നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ചിലയിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിച്ചു ചിലർ പണപ്പിരിവ് നടത്തുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി, വാഴത്തോപ്പ്, കരിമണ്ണൂർ വില്ലേജുകളുടെ പരിധിയിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ നടന്നു വരുകയാണ്. ഭൂമി അളക്കുന്നതിനോ മറ്റ് നടപടിക്രമങ്ങൾക്കോ ഭൂ ഉടമകൾ പ്രത്യേകം പ്രതിഫലം ആർക്കും നകേണ്ടതില്ല. സർവ്വെ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ പ്രത്യേകം പ്രതിഫലം നൽകിയാണ് സർവെയർമാരെ നിയോഗിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.