തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തൊടുപുഴ മുനിസിപ്പൽ സമിതി ശില്പശാല നടത്തി. ബിജെപിസംസ്ഥാന സമിതി അംഗം ബിനു. ജെ. കൈമൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ജിതേഷ്.സി.ഇഞ്ചക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം പ്രസംഗിച്ചു.