
ഇടുക്കി ജില്ലാ ആശുപത്രി യോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ധർണാ സമരം നടത്തി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഇല്ലാത്തത് കാരണംകൊവിഡ് രോഗി മരിക്കാൻ ഉണ്ടായ സാഹചര്യത്തിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ അടിയന്തരമായി വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തുക. തകരാറിലായി കിടക്കുന്ന ഫ്രീസർ സംവിധാനം അടിയന്തരമായി പുനസ്ഥാപിക്കുക, കൊവിഡ് ബാധിച്ചിട്ടുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ള വ്യക്തികൾക്കും അല്ലാത്തവർക്കും ഒരേ തരത്തിലുള്ള ഭക്ഷണം നൽകുന്നത് പരിഹരിക്കുക തുടങ്ങിയവ ഉന്നയിച്ചായിരുന്നു സമരം.ഡി സി സി ജനറൽ സെക്രട്ടറി വി. ഇ. താജുദ്ദീൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അക്ബർ ടി.എൽ. അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക്ജനറൽ സെക്രട്ടറി സാജൻ ചിമ്മിണികാട്ട് , യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ , കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ്, ഫൈസൽ ടി എസ് എന്നിവർ നേതൃത്വം നൽകി.