
ചെറുതോണി: അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതുസർക്കാർ അതിൽപ്പെട്ടപോയവരെ രക്ഷിക്കുവാനുള്ള തത്രപ്പാടിനിടയിൽ ഭരണരംഗം സ്തംഭിച്ചിരിക്കുന്നതായി കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ കുറ്റപ്പെടുത്തി.
ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് കേരളാകോൺഗ്രസ് (എം) ജോസഫ് ചെറുതോണിയിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 56ാം ദിവസം ഇടുക്കി നിയോജകമണ്ഡലം നേതാക്കൾ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി കെ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ, ജില്ലാ സെക്രട്ടറി വിൻസന്റ് വള്ളാടി, സംസ്ഥാന കമ്മറ്റിയംഗം സി.വി.തോമസ്, കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് വിൻസന്റ് കല്ലിടുക്കിൽ, കർഷകയൂണിയൻ ജില്ലാ സെക്രട്ടറി ജോർജ്ജ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കാർഷികവികസനബാങ്ക് മെമ്പർ ബെന്നി പുതുപ്പാടി, കെ.റ്റി.യു.സി. ജില്ലാ സെക്രട്ടറി കെ.ആർ.സജീവ്കുമാർ, ദളിത്ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ്.രവി എന്നിവർ സത്യാഗ്രഹമനുഷ്ഠിച്ചു. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് സമാപനയോഗം ഉദ്ഘാടനം ചെയ്തു.