ചെറുതോണി: ആദായനികുതി കൊടുക്കാത്ത കർഷകരടക്കമുള്ള എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടമായി ഇന്ന് എല്ലാ പഞ്ചായത്തുകളിലും പാർട്ടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ധർണ്ണാസമരം നടത്തുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെ.ജേക്കബ് അറിയിച്ചു. ഒന്നാംഘട്ടമായി 140 നിയോജകമണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിൽ ധർണ്ണാസമരം നടത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.