ചെറുതോണി: കർഷക ദ്രോഹ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ സെക്യുലർ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി പോസ്റ്റോഫീസിനുമുന്നിൽ നടത്തിയ ധർണ്ണ മുൻ ജില്ലാ പ്രസിഡന്റ് ടി.പി ജോസഫ് ഉദ്ഘാടനം ചെയ്തു . ഷിജു തൂങ്ങോല അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം സണ്ണി ഇല്ലിക്കൽ മുഖ്യപ്രഭാഷണം നടത്തി. കിസാൻ ജനതാ ജില്ലാ പ്രസിഡന്റ് ഷാജി ചിലമ്പിൽ, നിയോജകമണ്ഡലം സെക്രട്ടറി ഗിരീഷ് ആറുകണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.