ഇടുക്കി: എൽഡിഎഫിനൊപ്പം ചേർന്ന റോഷി അഗസ്റ്റിൻ എം എൽ എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം നാലിന് പ്രതിഷേധ ധർണ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ അറിയിച്ചു.
ഇടുക്കി മണ്ഡലത്തിലെ മുഴുവൻ വാർഡ് കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം നടത്തുന്നത്.വഞ്ചന തിരിച്ചറിഞ്ഞു ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി യു ഡി എഫിനൊപ്പം നിലകൊള്ളുമെന്നു ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.