ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയിലെത്തി. രണ്ടുദിവസമായി മഴപെയ്തില്ലങ്കിലും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.2393.88 അടിയായിരുന്നു ഞായറാഴ്ച്ചയിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിലെത്തിയാൽ തുറന്നുവിടണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.മഴ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ 13ന് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്നു.