മൂലമറ്റം: ബൈക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞുവെങ്കിലും യുവാവ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാടപ്പറമ്പിൽ റിസോർട്ട് ജീവനക്കാരൻ അനീഷ് (26 )ആണ് അപകടത്തിൽ പെട്ടത്. കുമളിക്ക് പോയ ശേഷം ഞായറാഴ്ച്ച രാത്രി ഒൻപത് മണിയോടു കൂടി തിരിച്ച് പോന്ന അനീഷ് ഇലപ്പള്ളി പെരിങ്ങാടിന് സമീപം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞ് മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തിരക്ഷപ്പെടുത്തുകയായിരുന്നു.