മൂന്നാർ: തൊഴിലാളി സ്ത്രീകളുമായി പോയ ജീപ്പ് കാട്ടാന ആക്രമിച്ച് കേടുപാടുകൾ വരുത്തി. പെരിയ കനാൽ സ്വദേശി കെ ചെല്ല പാണ്ടിയുടെ ജീപ്പാണ് ഒറ്റയാൻ ആക്രമിച്ച് കേടുപാടുകൾ വരുത്തിയത്.
തിങ്കളാഴ്ച രാവിലെ എട്ടിന് ആനയിറങ്കൽ എസ് വളവിൽ വച്ചാണ് ജീപ്പ് കാട്ടാനയുടെ മുൻപിലകപെട്ടത്. സൂര്യനെല്ലിയിൽ നിന്നും പൂപ്പാറയ്ക്ക് സ്ത്രീ തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ്. വളവിൽ നിന്നിരുന്ന ആനയുടെ മുൻപിൽപെട്ട ജീപ്പിന്റെ ഗ്ലാസും ബോണറ്റും കാട്ടാന അടിച്ചു തകർത്തു. പിന്നീട് ഡ്രൈവർ ചെല്ലപാണ്ടി വാഹനത്തിന്റെ എൻജിനിൽ നിന്നും അമിത
ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ആന മാറിയ ശേഷമാണ് യാത്ര തുടരാനായത്.