തൊടുപുഴ: കർഷകരടക്കമുള്ള എല്ലാവർക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടമായി ഇന്ന് പുറപ്പുഴ വില്ലേജ് ആഫീസ് പടിക്കൽ ധർണ്ണാസമരം നടത്തും. സംസ്ഥാന ഉന്നതാധികാരസമിതി അംഗവും മുൻ എം.എൽ.എ.യുമായ മാത്യു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് തോമസ് പയറ്റനാൽ അദ്ധ്യക്ഷനായിരിക്കും. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: റെനീഷ് മാത്യു, പഞ്ചായത്ത് മെമ്പർ ടോമി പി.മുണ്ടുപാലം, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു ആന്റണി എന്നിവർ പ്രസംഗിക്കും.