parishodhana
പോപ്പുലർ ഫിനാൻസിന്റെ തൊടുപുഴ ബ്രാഞ്ചിൽ റവന്യുവിഭാഗം പരിശോധനനടത്തുന്നു

തൊടുപുഴ: സാമ്പത്തിക തട്ടിപ്പിൽ അന്വേഷണംനേരിടുന്ന പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ മൂന്ന് ബ്രാഞ്ചുകളിൽ കളക്ടറുടെ ഉത്തരവിശന്റ അടിസ്ഥാനത്തിൽ റവന്യുവിഭാഗംപരിശോധന നടത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടുകെട്ടി ട്രഷറികളിലേക്ക് മാറ്റി. നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കുന്നതിനായുള്ള ജപ്തിനടപടികളുടെ ഭാഗമായാണിത്.
തൊടുപുഴ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ഓഫീസുകളിലായിരുന്നു പരിശോധന. തൊടുപുഴ മുനിസിപ്പൽ ബസ് സ്ര്രാൻഡിന് സമീപത്തെ ജില്ലയിലെ പ്രധാന ഓഫീസിൽ ഇടുക്കി ആർഡിഒ അതുൽ എസ് നാഥ് പരിശോധനയ്ക്ക്‌നേതൃത്വം നൽകി. സ്വർണ ഉരുപ്പടികളും പണവും തിട്ടപ്പെടുത്തി. ഓഫീസ് രജിസ്റ്ററുകൾ ഉൾപ്പെടെ പരിശോധിച്ചു. പരിശോധന സംബന്ധിച്ച് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ആർഡിഒ അറിയിച്ചു. തൊടുപുഴ തഹസിൽദാർ കെ എംജോസുകുട്ടി, ഹെഡ് ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി തഹസിൽദാർ ഒ എസ് ജയകുമാർ, തൊടുപുഴ വില്ലേജ് ഓഫീസർഹോർമിസ് കുരുവിള, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ജി സുനീഷ്, പൊലീസ് ഉദ്യേഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.