
കട്ടപ്പന: നിയന്ത്രണംവിട്ട കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. അണക്കര അമ്പലമേട് താഴോടയിൽ പരേതനായ ചീനി തേവരുടെ ഭാര്യ തായ്(65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ അണക്കര അമ്പലമേട്ടിലായിരുന്നു അപകടം. റോഡരികിലൂടെ പോകുകയായിരുന്ന തായിയെ ഇടിച്ചുവീഴ്ത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. അപകടത്തിനുശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. തായിയെ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശിനിയായ തായ് അമ്പലമേട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മക്കൾ: മുരുകേശി, സരസു, ശകുന്തള.