മൂലമറ്റം: ബൈക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. മാടപ്പറമ്പിൽ റിസോർട്ട് ജീവനക്കാരൻ അനീഷ് (26) ആണ് അപകടത്തിൽപ്പെട്ടത്. കുമളിക്ക് പോയ ശേഷം രാത്രി ഞായറാഴ്ച ഒൻപതോടെ കൂടി തിരിച്ച് വരും വഴി അനീഷ് ഇലപ്പള്ളി പെരിങ്ങാടിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞ് മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തി അനീഷിനെ രക്ഷപെടുത്തി. പിന്നീട് ഫയർഫോഴ്സ് വാഹനത്തിൽ തൊടുപുഴയെത്തിക്കുകയായിരുന്നു.