mathewsteephen

തൊടുപുഴ : അറുപത് വയസ്സ് തികഞ്ഞ ആദായ നികുതി നൽകാത്ത കർഷകർ ഉൾപ്പടെയുള്ള എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (എം) നേതൃത്വത്തിൽ ജില്ലയിലെ മുഴുൻ വില്ലേജ് ഓഫീസുകൾക്കു മുന്നിലും ധർണ്ണ നടത്തി. പതിനായിരം രൂപ പെൻഷൻ ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ധർണ്ണ നടത്തിയത്. കുടയത്തൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. പുറപ്പുഴയിൽ മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ. യും, തൊടുപുഴയിൽ പാർട്ടി ഹൈപവർ കമ്മിറ്റി അംഗം അഡ്വ. ജോസഫ് ജോണും, കരിങ്കുന്നത്ത് വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫനും ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് പെരുമന, അഡ്വ. ജോസി ജേക്കബ്, നോബിൾ ജോസഫ്, ആന്റണി ആലഞ്ചേരി, എം. മോനിച്ചൻ, ഫിലിപ്പ് മലയാറ്റ്, വി.എ. ഉലഹന്നാൻ, ജോയി കൊച്ചു കരോട്ട്, തോമസ് തെക്കേൽ, സാബു പരപരാകത്ത്, ബിജു പോൾ, ജോസ് പൊട്ടംപ്ലാക്കൽ, അഡ്വ. എം.സി.തോമസ്, സിനു വാലുമ്മേൽ, ടി.ജെ. ജേക്കബ്, കെ.കെ. വിജയൻ, ബാബു കീച്ചേരി, വർഗ്ഗീസ് വെട്ടിയാങ്കൽ, ഷൈനി സജി, എ.എസ്. ജയൻ, ജോസ് മാത്യു താനത്തുപറമ്പിൽ, മനോഹർ നടുവിലേടത്ത് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കേരളാ കോൺഗ്രസ് (എം) മുൻസിപ്പൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ചേരിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. എ.എസ്.ജയൻ, മനോഹർ നടുവിലേടത്ത്, എം.കെ.ചന്ദ്രൻ, മാത്യു തോട്ടുപുറം, പാപ്പച്ചൻ ഇലഞ്ഞിക്കൽ, അബ്ദുൾ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.

വഴിത്തല: പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ആഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് പയറ്റനാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. മാത്യു സ്റ്റീഫൻ എകസ് എം.എൽഎ സമര പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏലിക്കുട്ടി മാണി, അഡ്വ.റെനീഷ് മാത്യു, മാത്യു ആന്റണി, ടോമിച്ചൻ പി മുണ്ടുപാലം, രമേശ് കൃഷ്ണൻകുട്ടി, രാജു താന്നിക്കൽ എന്നിവർ പ്രസംഗിച്ചു .

വെള്ളിയാമറ്റം: വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എംമോനിച്ചൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സജി കോര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോയി പുത്തേട്, വാർഡ് പ്രസിഡന്റ് ജോയി വെട്ടം എന്നിവർ പ്രസംഗിച്ചു.