
വണ്ടമറ്റം: നെടുമറ്റം ഗവ. യു. പി സ്കൂളിൽ പെൺകുട്ടികൾക്കായി സ്വയംപ്രതിരോധ പരിശീലന പരിപാടി നടത്തി. ബി. ആർ. സിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി നിർവ്വഹിച്ചു.ബി. ആർ. സിയിലെ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരായ റിന്റു, സീനത്ത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.സ്കൂൾ സീനിയർ അസിസ്റ്റന്റ് പി. കെ. വഹീദ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സിന്റോ ജോസഫ് സ്വാഗതവും ഷീജ . സി. ആർ. നന്ദിയും പറഞ്ഞു.