muthalakodam

മുതലക്കോടം : കൃഷിയുടെ നല്ല പാഠങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകാൻ കരനെല്ല് കൃഷി നടത്തി ശ്രദ്ധേയമായിരിക്കുകയാണ് മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂൾ. ലോക് ഡൗൺ കാലത്ത് തുടങ്ങിവച്ചതാണ് കൃഷിമുറ്റം പദ്ധതി. ഒരേക്കറോളം തരിശ് നിലം കിളച്ചൊരുക്കി മുപ്പതോളം പച്ചക്കറികളും മരച്ചീനിയും ഇവിടെ കൃഷിചെയ്യുന്നു.കരനെൽകൃഷിയുടെ കൊയ്ത്തുത്സവം പി. ജെ. ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ജോർജ് താനത്ത്പറമ്പിൽ, , മുൻസിപ്പൽ കൗൺസിലർ ജെസി ജോണി, ജില്ലാ കൃഷി ഓഫീസർ സുലോചന വി. ടി, ഡപ്യൂട്ടി ഡയറക്ടർ സിജിമോൾ ആന്റണി,അഗ്രിക്കൾച്ചർ ഓഫീസർ തോംസൺ ജോഷ്വ, സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്,ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ്.മുൻ ഹെഡ്മാസ്റ്റർ സജി മാത്യു, പി. ടി. എ പ്രസിഡന്റ് ഷാജു മാത്യു എന്നിവർ പ്രസംഗിച്ചു.