എറണാകുളം : ഓതറൈസ്ഡ് കോച്ചിംഗ് ആന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷന്റെ സംസ്ഥാനകമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ മുഴുവൻ തൊഴിൽ അധിഷ്ഠിത കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളെ ഒരൊറ്റ സംഘടനയ്ക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട സംഘടനയാണിത്.
ജാക്‌സൺ ചുങ്കത്ത്(സംസ്ഥാന പ്രസിഡന്റ് ), പ്രശാന്ത് മാരാർ(സെക്രട്ടറി ) , ആമിന നസീർ (ഖജാൻജി )
ജോണി ജോസഫ്, സഹദ് കരിം (രക്ഷധികാരികൾ) , മുഹമ്മദ് ഫവാസ്, രെഞ്ചു ക്രിസ്റ്റസ് മാത്യു, നൗഷാദ് അബ്ദുൾ ഖാദർ (വൈസ് പ്രസിഡന്റ് മാർ ) ഷാജഹാൻ എൻ, സമീർ, ഷിജു താഴെപേരോളി (ജോയിന്റ് സെക്രട്ടറിമാർ) എന്നിരെ തിരഞ്ഞെടുത്തു.11 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.
കേരളത്തിലെ ചെറുതും വലുതുമായ മുഴുവൻ തൊഴിലധിഷ്ഠിത കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളെ അംഗങ്ങളാക്കാനും അവർക്കു വേണ്ട ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
കേരള സർക്കാർ ഒരു സ്‌കിൽ പോളിസി ഉണ്ടാകണമെന്നും കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിക്കുന്ന നൈപുണ്യവികസനവുമായി ബന്ധപ്പെട്ട ഫണ്ടുകൾ ലാപ്‌സായി പോകുന്നത് തടയാണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംഘടനയുമായി ബന്ധപ്പെടാൻ ഫോൺ 9747555199, 9447774366.