ചെറുതോണി: ഇടുക്കി ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയായിൽ വരുന്ന ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളിൽ പെടുന്ന മൂന്നുചെയിൻ മേഖലകളിലെ കർഷകർക്ക് പട്ടയം നൽകാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പീരുമേട് എം.എൽ.എ. ഇ.എസ്.ബിജിമോളെ അറിയിച്ചിട്ടുള്ളതായി എം.എൽ.എ. വ്യക്തമാക്കിയ സാഹചര്യത്തിൽ കർഷകയൂണിയൻ (എം) ജോസഫ് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ സമരങ്ങൾ താല്ക്കാലികമായി മാറ്റിവച്ചതായി സംസ്ഥാന സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു.