തൊടുപുഴ: കാഡ്‌സിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ ആരംഭിക്കുന്ന കാർഷിക വിപണി 'വില്ലേജ് സ്‌ക്വയറി'ൽ താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാഷ്യർ1, സെയിൽസ്മാൻ2, ഹെൽപ്പർ1, ഗ്രേഡർ1, ഡ്രയർ ഓപ്പറേറ്റർ1, ഡ്രയർ യൂണിറ്റ് ഹെൽപ്പർ4 (സ്ത്രീകൾ), അറ്റൻഡർ1, സ്വീപ്പർ1 സെക്യൂരിറ്റി2 എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. കാഷ്യർ തസ്തികക്ക് ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും മറ്റ് ഒഴിവുകൾക്ക് പ്ളസ് ടു അടിസ്ഥാനയോഗ്യതയായിരിക്കും. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. 6000 രൂപ മുതൽ 12,000 രൂപവരെ ആയിരിക്കും തുടക്ക ശമ്പളം. താല്പര്യമുള്ളവർ ഒക്ടോബർ 28ന് മുൻപായി kadstdpa@yahoo.co.in എന്ന മെയിലിൽ തസ്തിക സൂചിപ്പിച്ച് ബയോഡേറ്റ രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.