ഇടുക്കി: ശിശുദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ രചനാ മത്സരങ്ങൾ നടത്തും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിലാണ് മത്സരം. ഈ ക്രമത്തിൽ വിഷയങ്ങൾ താഴെ ചേർക്കുന്നു.
കഥാരചന അന്നത്തെ യാത്രയിൽ, എവിടെയെല്ലാം തിരഞ്ഞു., അമ്മത്തൊട്ടിൽ, മറന്നുവച്ച സമ്മാനം.
കവിതാ രചന മിന്നാമിനുങ്ങ്, മഴയുടെ ദു:ഖം, മറുകര തേടി, അതിർത്തികൾ പറയുന്നത്.
ഉപന്യാസ രചന
സ്‌കൂൾ കലോത്സവം, കൊവിഡ്കാലം നമ്മെ പഠിപ്പിച്ചത്, ഇന്ത്യ നാനാത്വവും ഏകത്വവും, അഭയാർഥികളും വർത്തമാനകാലവും.
രചനകൾ ഒക്ടോബർ 28നകം കെ. ആർ. ജനാർദനൻ, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ഇടുക്കി കോളനി പിഒ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ 9447963226. ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.