ഇടുക്കി: 2020 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവരും സയൻസ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണ്ണിന് പഠിക്കുന്നവരും കുടുംബ വാർഷിക വരുമാനം 4,50,000 രൂപയിൽ താഴെയുള്ളവരുമായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും 2022ലെ മെഡിക്കൽ /എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനം ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ പ്ലസ് വണ്ണിന് പഠിക്കുന്നതും കോച്ചിംഗ്‌ന് ചേർന്നിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം, കോച്ചിംഗ് ഫീസ് സംബന്ധിച്ച് വിശദ വിവരം, ജാതി, വരുമാനം, എസ്എസ്എൽസി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ഒക്ടോബർ 30 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നോ ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 296297, 8547 630073.