ഇടുക്കി: ജല ലഭ്യത കുറവുള്ള സ്ഥലങ്ങളിലുംസ്വന്തമായി കുളങ്ങൾ ഇല്ലാത്തവർക്കുമായി ആവിഷ്‌കരിച്ച നൂതന കൃഷിരീതിയായ ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയ്ക്കു ധനസഹായത്തിനായി ജില്ലയിലെ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജലത്തിലെ അമോണിയ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽതന്നെ ഉല്പാദിപ്പിച്ച് വളർത്തുന്ന രീതിയാണിത്.
4 മീറ്റർവ്യാസവും1.2 മീറ്റർ നീളവും ഉള്ള 7 ടാങ്കുകളാണ് പദ്ധതി പ്രകാരം നിർമ്മിക്കേണ്ടത്. 7.5 ലക്ഷംരൂപ ചെലവ് വരുന്ന പദ്ധതിക്ക് 40 ശതമാനം സർക്കാർ ധനസഹായമായി ലഭിക്കുന്നു. 6 മാസംകൊണ്ട് വിളവെടുക്കാവുന്ന നൈൽ തിലാപ്പിയമത്സ്യമാണ് നിക്ഷേപിക്കുന്നത്.ഒരുവർഷം രണ്ടു കൃഷി ചെയ്യാൻ സാധിക്കുന്നതാണ്. താൽപര്യമുളളവർ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുംഅസിസ്റ്റന്റ് ഡയറക്ടർ, മത്സ്യബന്ധന വകുപ്പ്, അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ, ഇടുക്കി685603 എന്ന അഡ്രസ്സിൽ ഒക്ടോബർ 27 നകം നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862232550 .