തൊടുപുഴ: ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബി.ജെ.പി ജില്ലാ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖല സംഘടനാ സെക്രട്ടറി പത്മകുമാർ, ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സാനു, ബിനു ജെ. കൈമൾ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, സി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.