ആലക്കോട്: പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രവർത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു. 2020- 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,​50,​000 രൂപയാണ് ഇതിനുവേണ്ടി വിനിയോഗിക്കുന്നത്.