ചെറുതോണി: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ കൊച്ചുചേലച്ചുവട് നെടിയാനിക്കൽ സോമൻ (49)ന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിന് സമീപം സൂക്ഷിച്ചിരുന്ന എട്ട് ലിറ്റർ വാറ്റ് ചാരായവും വാറ്റുന്നതിന് പാകപ്പെടുത്തിയ 100 ലിറ്റർ കോടയും കണ്ടെടുത്തു. , പ്രതി ഓടിക്ഷ്രപെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. റെയ്ഡിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ പി.ആർ സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിശ്വനാഥൻ, സിവിൽ എക്‌സൈസ് ഓഫീസർ ജോഫിൻ ജോൺ, ജലീൽ പി.എം, സിജുമോൻ കെ എൻ , അനൂപ് തോമസ്, വനിത എക്‌സൈസ് സിവിൽ ഓഫീസർ സുരഭിഎന്നിവർ പങ്കെടുത്തു.