തൊടുപുഴ: ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ഇന്ന് വൈകിട്ട് മൂന്നിന് കട്ടപ്പന ഓറഞ്ച് ഹോട്ടലിൽ ചേരും. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന യോഗത്തിൽ ജില്ലാ ഭാരവാഹികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് വി. ജയേഷ് അറിയിച്ചു.