roshy

ചെറുതോണി : ജനാധിപത്യ കേരളാ കോൺഗ്രസ് ഫ്രാൻസിസ് ജോർജ്ജ് വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറി ആയിരുന്ന തങ്കച്ചൻ മരോട്ടിമൂട്ടിൽ, കാമാക്ഷി മണ്ഡലം പ്രസിഡന്റ് സ്‌കറിയ കിഴക്കേൽ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ ജോസ് . കെ മാണി നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് (എം) ൽ ചേർന്നു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല എന്നിവരുടെ സാന്നിദ്ധ്യത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രളയവും കോവിഡും തകർത്ത കേരളത്തെ സംരക്ഷിക്കുന്നതിനും കർഷകർക്ക് ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കാനായി കർഷക ക്ഷേമബോർഡും രൂപീകരിച്ച് മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാരിന് കേരളാ കോൺഗ്രസിലൂടെ കൂടുതൽ ശക്തിപകരുകയാണ് ലക്ഷ്യമെന്നും തങ്കച്ചൻ മരോട്ടുമൂട്ടിൽ പറഞ്ഞു.