കുമളി: പുതിയ കാർഷിക ബില്ലിനെതിരെ ജനതാദൾ (സെക്യുലർ) പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമളി പോസ്റ്റോഫീസ് പടിയ്ക്കൽ നടത്തിയ ധർണ്ണ മുൻ ജില്ലാ പ്രസിഡന്റ് ടി.പി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു പി.ടി.അനിൽകുമാർ , ടി മോഹൻദാസ് ,ഡോമിനിക് തോബിയാസ് തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നല്കി.