mani

ചെറുതോണി: ഭൂപതിവ് നിയമഭേദഗതിയെന്ന സർവ്വ കക്ഷിയോഗ തീരുമാനം നടപ്പാക്കുവാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർത്ത് നിയമഭേദഗതി വരുത്തി ജനരക്ഷ ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണി എക്സ് എം. എൽ. എ ആവശ്യപ്പെട്ടു. ചെറുതോണിയിൽ കേരളാ കോൺഗ്രസ്(എം) ജോസഫ് നടത്തി വരുന്ന റിലേ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്കു വേണ്ടി പ്രഖ്യാപനങ്ങൾ നടത്തുന്ന ഇടതുമുന്നണി അവ നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. തേയിലം, ഏലം, കാപ്പി, റബർ തോട്ടം മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമായി തുടരുമ്പോഴും, അവർക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് ഭരണത്തിൽ തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ.എം.എൽ.എ മാത്യു സ്റ്റീഫൻ, ജില്ലാപ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ്, വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, ജോർജ് പന്തിരുപാറ, എ.ആർ.ബേബി, ടോമിതൈലംമനാൽ, ബെന്നി പുതുപ്പാടി, ജോർജ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.