കുമളി: ഏലം കർഷകരെ കഷ്ടത്തിലാക്കാൻ വാനരക്കൂട്ടവും. ആനയും കാട്ടുപോത്തും ഏലകൃഷി പിഴുതെറിയലും ചവിട്ടി ഒടിക്കലും നടക്കുന്നതിന് പിന്നാലെയാണ് വാനരരുടെ വിളയാട്ടം. കൂട്ടമായി എത്തുന്ന വാനരൻമാർ ഏല ചെടി നടുവേ പിളർന്ന് കൂമ്പ് തിന്നും. ഇതോടെ ചെടി നശിക്കുകയും ചെയ്യും. പുതിയതായി നടുന്ന ചെടികളാണ് കൂടുതലും നശിപ്പിക്കുന്നത്.വെള്ളാരംകുന്ന് ഭാഗത്താണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.നിരന്തരമായി വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് കർഷകന് ലക്ഷങ്ങളുടെ നഷ്ട്ടമാണ് ഉണ്ടാകുന്നത്.