അടിമാലി : ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ പണി പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്ക് രണ്ടിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതം പറയും. സ്‌കൂൾതല ഉദ്ഘാടനത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയായിരിക്കും. എസ്. രാജേന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. എക്സിക്യൂട്ടീവ് എഞ്ചിനീയർ എച്ച്. രാജേഷ് റിപ്പോർട്ട് അവതരിപ്പിക്കും. സ്‌കൂൾ സൂപ്രണ്ട് അസഫ് അലി എം.എ സ്വാഗതവും പിടിഎ വൈസ് പ്രസിഡന്റ് റബീഷ് പുരുഷോത്തമൻ നന്ദിയും പറയും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. മുരുകേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, തുടങ്ങിയവർ പങ്കെടുക്കും.