ഇടുക്കി: വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു, ബിപിഎൽ വിഭാഗത്തിൽപെട്ട വിവാഹമോചിതരായവർ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, അവിവാഹിതരായ അമ്മമാർ, എ ആർ ടി (ആന്റി റെട്രോവൈറൽ തെറാപി) ചികിത്സയിലുള്ള എച്ച്‌ഐവി ബാധിതർ എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ധനസഹായം ലഭിക്കുന്നത്. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾക്കാണ് അർഹത. അപേക്ഷയും അനുബന്ധ വിവരങ്ങളും അടുത്തുള്ള അങ്കണവാടികളിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.